അരുണ്‍കുമാറിനെതിരായ അന്വേഷണം റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

single-img
8 February 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് അരുണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടറായിരിക്കെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ലോകായുക്തയുടെ പരിഗണനയിലുള്ള പരാതി പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അരുണ്‍കുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.