സി.പി.എം.- സി.പി.ഐ പോര് മുര്‍ഛിക്കുന്നു: ചന്ദ്രപ്പനെതിരേ വീണ്ടും വിജയകുമാര്‍

single-img
7 February 2012

സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനെതിരേ സിപിഎം നേതാവ് എം.വിജയകുമാര്‍ വീണ്ടും രംഗത്ത്. ചന്ദ്രപ്പന്‍ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞ ആക്ഷേപങ്ങള്‍ ശത്രുക്കള്‍ പോലും പറയാത്തതാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റിനൊപ്പം ചേര്‍ന്നത് ശരിയായില്ല. ചന്ദ്രപ്പന്‍ ആരുടെ ഭാഗത്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു വിജയകുമാര്‍ ചന്ദ്രപ്പനെതിരേ ആഞ്ഞടിച്ചത്.

സമ്മേളനത്തിന് മുന്നോടിയായി നടന്ന ചിത്ര പ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമായിരുന്നു. യേശുവിന്റ ചിത്രമില്ലാത്ത പ്രദര്‍ശനം സമ്മേളനത്തോട് നീതി പുലര്‍ത്തുന്നതല്ലെന്നും വിജയകുമാര്‍ പറഞ്ഞു.