തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ പാര്‍ട്ടിയില്‍ നിന്നും കൂട്ടക്കൊഴിഞ്ഞുപോക്ക്

single-img
7 February 2012

തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ എംഡിഎംകെയില്‍ നിന്നും കൂട്ടക്കൊഴിഞ്ഞുപോക്ക്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് ജയലളിതയുടെ എഐഎഡിഎംകെയിലേക്ക് ചേക്കേറിയിരിക്കുന്നത്.

ജയലളിതയും വിജയകാന്തും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് കൂട്ടക്കൊഴിഞ്ഞുപോക്ക്. പാര്‍ട്ടി മാറിയവരില്‍ വിജയകാന്തിന്റെ അടുത്ത സുഹൃത്തും നടനും നിര്‍മാതാവുമായ ഇബ്രാഹീം റാവുത്തറും കഴിഞ്ഞ ഒക്‌ടോബറില്‍ ചെന്നൈ മേയര്‍ പോസ്റ്റിലേക്ക് ഡിഎംഡികെ ടിക്കറ്റില്‍ മത്സരിച്ച തൊഴിലാളി സംഘടനാ നേതാവ് കെ. വേല്‍മുരുകന്‍ എന്നിവരും ഉള്‍പ്പെടും.

ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ എഐഎഡിഎംകെയിലേക്ക് മാറിയത്. നല്ല ഭാവിയായിരുന്നു പുതിയ അംഗങ്ങള്‍ക്ക് ജയലളിതയുടെ ആശംസ.