സുവാരസ് വീണ്ടും വിവാദത്തില്‍

single-img
7 February 2012

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂളിന്റെ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് വീണ്ടും വിവാദത്തില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാട്രിക് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സുവാരസ് ഇപ്പോള്‍ ഫൗള്‍ചെയ്തതിന്റെ പേരിലാണ് വീണ്ടും വിവാദ നായകനായത്. എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിന് എട്ടു മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച സുവാരസ് ടോട്ടനത്തിനെതിരേ ഇറങ്ങി. രണ്ടാം പകുതിയില്‍ ഡിക് ക്യുയിറ്റിനു പകരക്കാരനായി ഇറങ്ങിയ സുവാരസ് സ്‌കോട്ട് പാര്‍ക്കറിനെ ഫൗള്‍ചെയ്തതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഫൗളിംഗിനിടെ പാര്‍ക്കറിന്റെ കണ്ണില്‍ കൈകൊണ്ട് കുത്തിയെന്നാണ് സുവാരസിനെതിരായ അടുത്ത വിവാദം.