അഴിമതിക്കാരന്റെ തിരഞ്ഞെടുപ്പ് സംഭാവന ഒബാമ നിരസിച്ചു

single-img
7 February 2012

അഴിമതി, അടിപിടിക്കേസുകളില്‍ മെക്‌സിക്കോയില്‍ അന്വേഷണം നേരിടുന്നയാളിന്റെ കുടുംബക്കാരില്‍ നിന്ന് തെരഞ്ഞെടുപ്പു ഫണ്ടിലേക്കു കിട്ടിയ പണം മടക്കിക്കൊടുക്കാന്‍ നിശ്ചയിച്ചതായി ഒബാമയുടെ തെരഞ്ഞെടുപ്പു പ്രചാരകസംഘം വ്യക്തമാക്കി. 2,00,000 ഡോളര്‍ ഇപ്രകാരം തിരിച്ചുനല്‍കും. പെപ് കാര്‍ഡോണയുടെ സഹോദരന്മാരായ കാര്‍ലോസ്, ആല്‍ബര്‍ട്ടോ എന്നിവര്‍ സ്വരൂപിച്ചു നല്‍കിയ സംഭാവനയാണു തിരിച്ചുകൊടുക്കുന്നത്. പതിമൂന്നു ലക്ഷം അമേരിക്കക്കാരാണു സംഭാവന നല്‍കിയിട്ടുള്ളതെന്നും സംഭാവന നല്‍കുന്നവരുടെ ചരിത്രം പരിശോധിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്താറുണെ്ടന്നും തെരഞ്ഞെടുപ്പു പ്രചാരക സംഘത്തിന്റെ വക്താവ് ബാന്‍ ലാബോള്‍ട്ട് വ്യക്തമാക്കി.