Breaking News

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുംവരെ സമരം ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുവരെ സമരം തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പുതിയ ഡാം നിര്‍മിക്കുന്നതിനായി പുതിയ സ്ഥലം കണെ്ടത്തുകയും കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തതാണ്. 1980-ലെ കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍വരുന്ന പ്രദേശമായതിനാല്‍ പുതിയ ഡാം നിര്‍മിക്കുന്നതിനും ഇതിന്റെ ഉപയോഗത്തില്‍വരുന്ന 50 ഏക്കര്‍ സ്ഥലത്തിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കണം. ഇതിനാവശ്യമായ കാര്യങ്ങള്‍ക്കായി ഇന്ന് രാവിലെ 7.30-ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണുന്നുണെ്ടന്നും റോഷി അറിയിച്ചു.