മാലദ്വീപില്‍ അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്

single-img
7 February 2012

മാലദ്വീപില്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം കൈയടക്കിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് മുഹമ്മദ് നഷീദ് അധികാരമൊഴിഞ്ഞതായി സൈന്യം അറിയിച്ചു. എന്നാല്‍ വാര്‍ത്തയോട് പ്രസിഡന്റ് പ്രതികരിച്ചിട്ടില്ല. രാജ്യത്തെ ഒരു മുതിര്‍ന്ന ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റിനെതിരേ കനത്ത പ്രക്ഷോഭമാണ് നടന്നിരുന്നത്. പ്രസിഡന്റ് രാജിവെച്ചതായും അധികാരം വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന് കൈമാറിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.