സര്‍ക്കാരിന് കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി

single-img
7 February 2012

സര്‍ക്കാരിന് വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ കഴിഞ്ഞില്ലെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് ധനസഹായം എത്തിക്കാന്‍ കഴിയാത്തതും അനാസ്ഥയാണെന്ന് മന്ത്രി സമ്മതിച്ചു. ഫയലുകള്‍ റവന്യൂവകുപ്പില്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് സഹായം എത്തിക്കാനാകാത്തതെന്നും മന്ത്രി പറഞ്ഞു.