സി.കെ. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങള്‍ അതിരുകടന്നത്; കോടിയേരി

single-img
7 February 2012

സി.കെ. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങള്‍ അതിരുകടന്നുവെന്നും അത് കണ്ടില്ലെന്ന് നടിക്കാന്‍ സിപിഎമ്മിനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്ന ശബ്ദങ്ങള്‍ സിപിഐ തന്നെ പരിശോധിക്കണം. ചന്ദ്രപ്പന്റെ വിമര്‍ശനങ്ങള്‍ ആരെയാണ് സഹായിക്കുകയെന്നും കോടിയേരി ചോദിച്ചു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ച ഡാങ്കെയുടെ ഏറ്റവും വലിയ അനുയായിയായിരുന്നു ചന്ദ്രപ്പനെന്നും കോടിയേരി പറഞ്ഞു.