അശ്ലീല ചിത്രം കണ്ട സംഭവം: മൂന്ന് കര്‍ണാടക മന്ത്രിമാര്‍ രാജിവച്ചു

single-img
7 February 2012

നിയമസഭയ്ക്കുള്ളിലിരുന്ന അശ്ലീല ചിത്രം കണ്ട സംഭവത്തില്‍ മൂന്ന് കര്‍ണാടക മന്ത്രിമാര്‍ രാജിവച്ചു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമമന്ത്രി സി.സി. പാട്ടീല്‍, ജെ. കൃഷ്ണപാലിമര്‍ എന്നിവരാണ് രാജിവച്ചത്. ഇന്നലെ സഭാ നടപടികള്‍ പുരോഗമിക്കവേയായിരുന്നു മന്ത്രിമാര്‍ മൊബൈലില്‍ അശ്ലീലചിത്രം കണ്ടത്. നിയമസഭാ നടപടികള്‍ ചിത്രീകരിച്ചുകൊണ്ടിരുന്ന ഒരു സ്വകാര്യ ടെലിവിഷന്‍ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ പുറത്തുപോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്ക്കരി ഇന്നലെ വ്യക്തമാക്കിയിരുന്നു.