ടു ജി: ദയാനിധി മാരനെതിരേ സാമ്പത്തിക ക്രമക്കേടിന് കേസെടുത്തു

single-img
7 February 2012

ടു ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരനും സണ്‍ ടിവി എംഡിയുമായ കലാനിധി മാരനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ക്രമക്കേടിന് കേസെടുത്തു. സാമ്പത്തിക ക്രമക്കേട് നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ 550 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന പരാതിയിലാണ് കേസ്. ഇരുവര്‍ക്കുമെതിരേ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.