പോത്തന്‍കോട് കോണ്‍ഗ്രസ് ഹൗസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

single-img
7 February 2012

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) പോത്തന്‍കോട് മണ്ഡലം കമ്മിറ്റി ഓഫീസായ കോണ്‍ഗ്രസ് ഹൗസ് ബഹു. കേരളമുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ധാരളിത്തം കൊണ്ടല്ല ഇല്ലായ്മയില്‍ നിന്നും പടുത്തയര്‍ത്തിയ ഒരു കോണ്‍ഗ്രസ് ഓഫീസാണിതെന്നും സര്‍ക്കാരിന്റെ ഒരു രൂപയ്ക്ക് അരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് പോത്തന്‍കോടിനു സമീപമുള്ള ശാന്തിഗിരിയില്‍ വച്ചാണെന്നും, ശാന്തിഗിരിയുടെ പ്രാധാന്യം വളരെയധികം ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും അതുപോലെ സമീപമുള്ള ടെക്‌നോപാര്‍ക്കിന്റെയും ടെക്‌നോസിറ്റിയുടെയും പ്രാധാന്യം വരും കാലങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പോത്തന്‍കോട് മണ്ഡലത്തില്‍ ഒരു അത്യാധുനിക ഹോസ്പിറ്റല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റീവ് സെന്റര്‍ എന്നിവയുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എം.എല്‍.എമാരായ ശ്രീ. പാലോട് രവിയും അഡ്വ. എം.എ. വാഹിദും സംസാരിച്ചത്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അനസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീ. വിക്രമന്‍ സ്വാഗതം ആശംസിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, വെട്ടോട് വിജയന്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ് എം.കൃഷ്ണന്‍കുട്ടി നന്ദി പറഞ്ഞു.

[nggallery id=30]