കേന്ദ്രബജറ്റ് മാര്‍ച്ച് 16-ന്, റെയില്‍വേ ബജറ്റ് 14-ന്

single-img
7 February 2012

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമൂലം വൈകുന്ന പൊതു ബജറ്റ് മാര്‍ച്ച് 16-നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റെയില്‍വേ ബജറ്റ് 14 ന് അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. മാര്‍ച്ച് 12നു തുടങ്ങുന്ന ബജറ്റ് സമ്മേളനം മാര്‍ച്ച് 30ന് അവസാനിക്കും.

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇരു സഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിനു തുടക്കമാകും. പൊതു ബജറ്റ് ധനമന്ത്രി പ്രണാബ് മുഖര്‍ജിയും റെയില്‍വേ ബജറ്റ് മന്ത്രി ദിനേശ് ത്രിവേദിയുമാണ് അവതരിപ്പിക്കുക. 15-നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വയ്ക്കും. പ്രണാബ് മുഖര്‍ജി അധ്യക്ഷനായുള്ള പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധനവുണ്ടാകുമോ എന്നു ബജറ്റ് സമ്മേളനത്തോടെ അറിയാം.