ഭീമ ജ്വല്ലറിയുടെ പാലക്കാട് ഷോറൂം ഉദ്ഘാടനം 10ന്

single-img
7 February 2012

ഭീമ ജ്വല്ലറിയുടെ പാലക്കാട് ഷോറൂം പത്തിനു രാവിലെ പത്തിനു ചലച്ചിത്രതാരം പ്രിയാമണിയും പിന്നണിഗായകന്‍ പി. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്യുമെന്നു മാനേജിംഗ് പാര്‍ട്ണര്‍ എല്‍.കൈലാസ് നാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 9,800 ചതരുശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ളതാണ് ഭീമയുടെ പാലക്കാട്ടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ഷോറൂം. പരിസ്ഥിതിക്ക് ഒട്ടും ദോഷംവരാതെ ഗ്രീന്‍ ബില്‍ഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഷോറൂം നിര്‍മിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള കെട്ടിടനിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ജ്വല്ലറിയും കേരളത്തിലെ ആദ്യ റീട്ടെയ്‌ലറുമാകും ഭീമ.

ഭീമ ആരംഭിച്ച സ്വര്‍ണാഭരണ സമ്പാദ്യപദ്ധതിയായ സുരക്ഷാഗോള്‍ഡില്‍ 250 രൂപയുടെ മള്‍ട്ടിപ്പിള്‍ തുക നിക്ഷേപിച്ച് സാധാരണക്കാര്‍ക്കും സ്വര്‍ണം വാങ്ങാവുന്നതാണ്. കൂടാതെ സ്വര്‍ണവിലയില്‍ ആശങ്കപ്പെടാതെ വിവാഹാഭരണങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വാങ്ങുന്നതിനു മംഗല്യ സുരക്ഷാപദ്ധതിയും പാലക്കാട്ടെ ഷോറൂമില്‍ ലഭ്യമാണ്. ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പ്രത്യേകഷോറൂമും കുട്ടികള്‍ക്കുള്ള പ്ലേ ഗ്രൗണ്ടും സ്ത്രീകള്‍ക്കുള്ള ഡ്രസിംഗ് ഷോറൂമും ഇവിടെയുണ്ട്.