ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനുകള്‍ റോഡ് ഉപരോധിച്ചു

single-img
7 February 2012

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംയുക്തമായി പള്ളിപ്പുറം സി.ആര്‍.പി.എഫ് ആസ്ഥാനത്തിന് സമീപം റോഡ് ഉപരോധിച്ചു.

പള്ളിപ്പുറം സി.ആര്‍.പി.ഫ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിനെ മര്‍ധിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി പ്രമോദ്(27)നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധം നടത്തിയത്.

നിരവധി കേസുകളിലെ പ്രതിയായ പ്രമോദിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും മംഗലപുരം സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രദാസ് ഇ-വാര്‍ത്തയോടുപറഞ്ഞു.