സി.പി.എം സമ്മേളനത്തില്‍ വി.എസിനെതിരെ വിമര്‍ശനശരങ്ങള്‍

single-img
7 February 2012

മുതിര്‍ന്ന പാര്‍ട്ടി നേതാവായ വി.എസ്. അച്യുതാനന്ദനെ നിശിതമായി കുറ്റപ്പെടുത്തുന്ന പ്രവര്‍ത്തനറിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമ്മേളനത്തില്‍. സംസ്ഥാനത്തെ പാര്‍ട്ടി സംഘടന, എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി വി.എസ്. അച്യുതാനന്ദനാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സാര്‍വദേശീയ-ദേശീയ-കേരള സാഹചര്യങ്ങള്‍, സംഘടനാസ്ഥി തി, വര്‍ഗ ബഹുജന സംഘടനകള്‍, പാര്‍ട്ടി കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചു തയാറാക്കിയിരിക്കുന്ന നാലുഘട്ടങ്ങളായുള്ള റിപ്പോര്‍ട്ടില്‍ ഒമ്പതു പേജാണു വിഎസിനെക്കുറിച്ചു പറയാന്‍ മാറ്റിവച്ചിരിക്കുന്നത്. സംഘടനയെയും സര്‍ക്കാരിനെയുംകുറിച്ചു വിവരിക്കുന്ന ഭാഗത്താണ് വിഎസിനെതിരേയുള്ള കുറ്റാരോപണങ്ങള്‍.

പാര്‍ട്ടിക്കുള്ളില്‍ വിഎസിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഈ റിപ്പോര്‍ട്ടും അതിന്റെ തുടര്‍ച്ചയായി ഇന്നു നടക്കുന്ന ചര്‍ച്ചയും. വിഎസിനെ ഇനി തിരുത്താനാകില്ലെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിനു വിവിധ അവസരങ്ങളില്‍ നല്‍കിയ തിരുത്തലുകള്‍ ഫലം കണ്ടില്ല. ഒറ്റയാന്‍ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.