യുവരാജ് സിംഗിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് അജയ് മാക്കന്‍

single-img
6 February 2012

ശ്വാസകോശ അര്‍ബുദത്തിനു യുഎസില്‍ കിമൊതെറാപ്പിക്കു വിധേയനായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രകായിക മന്ത്രി അജയ് മാക്കന്‍. ട്വിറ്ററിലൂടെയാണ് മാക്കന്‍ ഇക്കാര്യം അറിയിച്ചത്. ഏതു തരത്തിലുള്ള സഹായമാണ് നല്‍കേണ്ടതെന്ന് അന്വേഷിച്ച് അറിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നും മാക്കന്‍ വ്യക്തമാക്കി. യുവരാജിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നും അജയ് മാക്കന്‍ ആശംസിച്ചു.