വിഎസിനെതിരേയുള്ള ഡേറ്റാ സെന്റര്‍ കേസ്: സര്‍ക്കാരിനോടു വിശദീകരണം തേടി

single-img
6 February 2012

സംസ്ഥാനത്തു ഡേറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിനു റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കമ്പനിക്കു നിയമവിരുദ്ധമായി ടെന്‍ഡര്‍ നല്കിയതു സംബന്ധിച്ചു സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് രണ്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കും. ഇടപാട് നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭാ തീരുമാനം ഇല്ലാതെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍, മുന്‍ ഐടി സെക്രട്ടറി ഡോ. അജയകുമാര്‍, മോഹന്‍ സുകുമാരന്‍ എന്നിവരടക്കം 12 പേരെയാണ് എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.