കോണ്‍ഗ്രസിന് രണ്ട് മുഖ്യമന്ത്രിമാര്‍; വെള്ളാപ്പള്ളി

single-img
6 February 2012

കോണ്‍ഗ്രസിന് രണ്ട് മുഖ്യമന്ത്രിമാരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയെന്ന് സാങ്കേതികമായി മാത്രമേ പറയാനാവൂ എന്നും നാല് അധികാര കേന്ദ്രങ്ങളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാധാരണ തമ്പുരാക്കന്‍മാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്ന ആശയവുമായി എന്‍എസ്എസിന്റെ നോമിനിയായ മന്ത്രി വി.എസ്. ശിവകുമാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.