‘സൂര്യനെല്ലി’ പെണ്‍കുട്ടിയെ സാമ്പത്തിക തിരിമറിക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.

single-img
6 February 2012

ഒരുകാലത്ത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ സാമ്പത്തിക തിരിമറിക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. വാണിജ്യ നികുതി ഓഫീസില്‍ ജോലിയിലിരിക്കെ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിലാണ് പെണ്‍കുട്ടി അറസ്റ്റിലായത്. സെയില്‍സ് ടാക്‌സ് ഓഡിറ്റിംഗ് പരിശോധനയില്‍ പെണ്‍കുട്ടി 2,26,020 രൂപയുടെ തിരിമറി നടത്തിയതായി കണ്‌ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് പണം തിരിച്ചടച്ചെങ്കിലും വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.