സഹാറയ്ക്കു പിന്നാലെ ബിസിസിഐ

single-img
6 February 2012

ഇന്ത്യന്‍ ക്രിക്കറ്റുമായുള്ള സകല ബന്ധങ്ങളും സ്‌പോണ്‍സര്‍ഷിപ്പും അവസാനിപ്പിച്ച സഹാറ ഇന്ത്യയെ അനുനയിപ്പിക്കാന്‍ ബിസിസിഐ. ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല അറിയിച്ചു. വിട്ടുവീഴ്ചയ്ക്കു തയാറാണ്. കാരണം അവരുമായി നീണ്ട 11 വര്‍ഷത്തെ സഹകരണമുണ്ട്- ശുക്ല പറഞ്ഞു. 2010 ജൂലൈ ഒന്നിനായിരുന്നു സഹാറ ഇന്ത്യയും ബിസിസിഐയും തമ്മില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ നിലവില്‍ വന്നത്. 2013 ഡിസംബര്‍ 31 വരെയാണ് കരാര്‍. കരാര്‍ പ്രകാരം ഓരോ ടെസ്റ്റ്, ഏകദിനം, ട്വന്റി-20 മത്സരങ്ങള്‍ക്ക് 3.34 കോടി രൂപ സഹാറ ബിസിസിഐക്കു നല്‍കണം. 532 കോടി രൂപയ്ക്കാണ് സഹാറ ഇന്ത്യ ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെട്ടത്.