കേരളത്തെ മാതൃകയാക്കി രാഹുല്‍

single-img
6 February 2012

ഉത്തര്‍പ്രദേശിനെ കേരളംപോലെ വികസിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി. പദവികളും അധികാരവും തനിക്കു പ്രശ്‌നമല്ലെന്നും പദവികളെക്കുറിച്ച് അമിതമായി ചിന്തിക്കുന്ന നേതാക്കളാണു പ്രധാനമന്ത്രിപദത്തെക്കുറിച്ചു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഭരണഘടനാപദവിയോടു കൂടിയ സ്വതന്ത്രവും ശക്തവുമായ ലോക്പാല്‍ രൂപീകരിക്കുകതന്നെ ചെയ്യുമെന്ന് രാഹുല്‍ വ്യക്തമാക്കി. കേരളം പോലെ വളരണമോയെന്നതാണ് ഉത്തര്‍പ്രദേശിന്റെ മുന്നിലുള്ള ചോദ്യം. കേരളത്തിലെ സ്‌കൂളുകള്‍ പോലെ യുപിയിലെ സ്‌കൂളുകളും വികസിക്കേണേ്ടയെന്നതാണ് ജനതയുടെ ചോദ്യം. യുപി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇന്നലെ വാരണാസിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കേരളത്തിന്റെ വികസനമാതൃക യുപിയില്‍ ആവര്‍ത്തിക്കുകയാണു ലക്ഷ്യമെന്നു രാഹുല്‍ പ്രഖ്യാപിച്ചത്.