പി.സി. തോമസ് നയിക്കുന്ന മുല്ലപ്പെരിയാര്‍ ശാന്തിയാത്രയ്ക്കു തുടക്കമായി

single-img
6 February 2012

മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗം ചെയര്‍മാന്‍ പി.സി. തോമസ് നയിക്കുന്ന മുല്ലപ്പെരിയാര്‍ ശാന്തിയാത്രയ്ക്കു തുടക്കമായി. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുമിത്ര ജ്ഞാനതപസ്വി പി.സി. തോമസിനു പതാക കൈമാറി ശാന്തിയാത്ര ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നം സംസ്ഥാനം പ്രഥമ വിഷയമായി എടുക്കാത്തത് കടുത്ത അലംഭാവമാണെന്നു സ്വാമി ഗുരുമിത്ര ജ്ഞാനതപസ്വി പറഞ്ഞു.

കേരളക്കരയാകെ ഉത്ക്കണ്ഠാപൂര്‍വം ഉറ്റുനോക്കുന്ന പ്രശ്‌നമാണ് മുല്ലപ്പെരിയാര്‍. സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞു പ്രശ്‌നത്തില്‍ ഇടപെടണം. കേന്ദ്രത്തിലുള്ള സംസ്ഥാന മന്ത്രിമാര്‍ കേരളത്തിന്റെ മുഖ്യധാര വിഷയമെന്ന തരത്തില്‍ പ്രശ്‌നം ഗൗരവമായിട്ടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുന്‍ എംപി സ്‌ക്കറിയ തോമസ് അധ്യക്ഷത വഹിച്ചു. ജോസ് തെറ്റയില്‍ എംഎല്‍എ, മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, ജോര്‍ജ് സെബാസ്റ്റ്യന്‍, ഉഴവൂര്‍ വിജയന്‍, പി.ജി. പ്രസന്നകുമാര്‍, എസ്. കൃഷ്ണമൂര്‍ത്തി, ടി.വി. ഏബ്രഹാം, അഹമ്മദ് തോട്ടത്തില്‍, ജോര്‍ജ് ഇടപ്പരത്തി, പ്രഫ. പ്രകാശ് കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.