സിപിഐ നേരിന്റെ പാത തെരഞ്ഞെടുക്കണം: പി.സി. ജോര്‍ജ്

single-img
6 February 2012

വര്‍ഗീയത ഇളക്കിവിട്ടു കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞു നേരിന്റെ പാത തെരഞ്ഞെടുക്കുവാന്‍ സിപിഐ തയാറാകണമെന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിക്കും സിപിഎമ്മിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാവില്ല. എക്കാലവും മാന്യമായി രാഷ്ട്രീയത്തിന്റെ വക്താക്കളായി പൊതുരംഗത്തു നിലകൊണ്ടിട്ടുള്ള സിപിഐ ഇനിയൊരു നിമിഷം വൈകാതെ ഇടതുമുന്നണിവിട്ടു പുറത്തുവരണം. തിരുവത്താഴ ചിത്രം വികൃതമായി ചിത്രീകരിച്ച സിപിഎം നടപടി ശരിയല്ലെന്ന സി.കെ. ചന്ദ്രപ്പന്റെ പ്രസ്താവനയെ കേരളീയ സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്യുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.