പാക്കിസ്ഥാന് പരമ്പര

single-img
6 February 2012

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ മൂന്നാം ടെസ്റ്റില്‍ 71 റണ്‍സിനു കീഴടക്കിയാണ് പാക് പട പരമ്പര 3-0 നു സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ 99 റണ്‍സിനു പുറത്തായ ശേഷമാണ് പാക്കിസ്ഥാന്‍ വിജയമാഘോഷിച്ചത്. 1907 നു ശേഷം ഇതാദ്യമായാണ് ഒരു ടീം ആദ്യ ഇന്നിംഗ്‌സില്‍ നൂറുകടക്കാതെ ജയത്തിലെത്തുന്നത്. സ്പിന്നര്‍മാരായ അബ്ദുര്‍ റഹ്മാനും സയീദ് അജ്മലും യഥാക്രമം അഞ്ചും മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്‌കോര്‍: പാക്കിസ്ഥാന്‍ 99, 365. ഇംഗ്ലണ്ട് 141, 252.