ഇറാനെതിരേ സൈനിക നടപടിക്കു മടിക്കില്ല: ഒബാമ

single-img
6 February 2012

ഇറാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്ക് മുറയ്ക്ക് കിട്ടുന്നുണെ്ടന്നും അണ്വായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയാനായി വേണ്ടിവന്നാല്‍ സൈനികാക്രമണത്തിനു മടിക്കില്ലെന്നും പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. എന്നാല്‍ നയതന്ത്ര മാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണു മുന്‍ഗണന നല്‍കുകയെന്ന് എന്‍ബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.