പ്രവാചകസ്മരണയിൽ SYS-SSF തലസ്ഥാനത്ത് നബിദിന ആഘോഷം നടത്തി

single-img
6 February 2012

പ്രവാചകന്റെ സ്മരണയില്‍ SYS-SSF തലസ്ഥാനത്ത് നബിദിന ആഘോഷം നടത്തി . തക്ബീര്‍ ധ്വനികളുടെ ഭക്തിനിര്‍ഭരതയില്‍ SYS-SSFന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത നബിദിന ഘോഷയാത്രകള്‍ തിരുവനന്തപുരം മേഖലയിലെ പാതയോരങ്ങളെ ഹരിതശോഭയണിയിച്ചു.

സുന്നി യുവജന സംഘവും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും നടത്തിയ റാലി പ്രസ്ക്ളബിന് മുന്നില്‍ നിന്നാരംഭിച്ച് ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി സെയ്ഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ദഫ് മുട്ട് കളിയുടെ അകമ്പടിയോടെ നടന്ന റാലിയില്‍ ആയിരക്കണക്കിനു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.സമസ്ത കേരള ജമയത്തുൽ ഉലമ ജില്ലാ സെക്രട്ടറി അൽ ഉസ്താദ് ഷംസുദ്ദീൻ സെയ്നി സഖാഫി അൽ കാമിലി പ്രാർഥന നടത്തി.sys ജില്ലാ സെക്രട്ടറി നേമം സിദ്ധിഖ് സഖാഫി സ്വാഗതം പറഞ്ഞു.നബി ദിന സന്ദേശം മുഖ്യ പ്രഭാഷണം അൻസർ നയിമി അഞ്ചൽ നടത്തി.നന്ദി പ്രകാശനം ssf സെക്രട്ടറി അൻവർ പെരിങ്ങമല നടത്തി.

 

 

[nggallery id=29]

 

httpv://www.youtube.com/watch?v=-ZqRXcVZDTY