ചെമ്പഴന്തിയിൽ നബിദിന സന്ദേശ റാലി നടത്തി

single-img
6 February 2012

ചെമ്പഴന്തി ജുംആ മസ്ജിദിന്റേയും ദാറുല്‍ ഉലൂം ഇസ്‌ലാമിക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി നടത്തി. അല്‍
ഉസ്താദ് ഷംസുദീന്‍ സൈനി സഖാഫി അല്‍കാമിലി നേതൃത്വം നല്‍കി. നൂറുല്‍ ഹുദാ മദ്രസ ചമ്പഴന്തി, മുഹിദ്ദീന്‍ മദ്രസ, മര്‍ക്കസ് നഗര്‍, മദറസത്തുല്‍
ബദ്‌രിയ കല്ലടിച്ചവിള, ബുസ്താനുല്‍ ആരിഫീല്‍ അഹദാപുരം തുടങ്ങി മദ്രസകളെിലെ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരവും മൗലീദ് പാരായണം അന്നദാനവും നടത്തി. തന്റെ അയല്‍വാസി ഏതു മതവിഭാഗത്തില്‍പെട്ട ആളായാലും, അയാള്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം
കഴിക്കുന്നവന്‍ തന്റെ സമുദായത്തില്‍ പെട്ടവനല്ല എന്ന സന്ദേശം ലോകത്തിന് പകര്‍ന്ന മുഹമ്മദ് മബി (സ) യുടെ 1486-ാം മത് ജന്മദിനത്തില്‍ ലോകത്തിന് ശാന്തിയുടേയും സമാതാനത്തിന്റേയും സന്ദേശം പകരുന്നതായി ഉസ്താദ് ഷംസുദീന്‍ സൈനി സഖാഫി അല്‍കാമിലി ബിദിന സന്ദേശത്തില്‍ പറഞ്ഞു.

 

[nggallery id=28]