ചന്ദ്രപ്പനെതിരെ എം.എ.ബേബി

single-img
6 February 2012

സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ.ബേബി എംഎല്‍എ രംഗത്ത്. അനാവശ്യ വിവാദമുണ്ടാക്കി മാധ്യമശ്രദ്ധ നേടാനാണ് ചന്ദ്രപ്പന്‍ ശ്രമിക്കുന്നതെന്ന് എം.എ.ബേബി പറഞ്ഞു. സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അനാരോഗ്യവും നിര്‍ഭാഗ്യകരവുമാണെന്നും ഇത് സിപിഐ സെക്രട്ടറി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു. അടിയന്തരാവസ്ഥകാലത്ത് ഒറ്റുകാരന്റെ പണിയായിരുന്നു സിപിഐയ്ക്ക്. എന്നാല്‍ സിപിഎം ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ല. അഴിമതി ഇല്ലെന്ന് കണ്ടിട്ടും ചന്ദ്രപ്പന്‍ ലാവലിന്‍ വിഷയം ഉന്നയിക്കുന്നതെന്തിനെന്നും ബേബി ചോദിച്ചു. സിപിഎമ്മിനുള്ളത് ജനപിന്തുണയുടെ ധാരാളിത്തമാണെന്നും ബേബി പറഞ്ഞു.