കിളിരൂര്‍ കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷ ബുധനാഴ്ച വിധിക്കും

single-img
6 February 2012

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കിളിരൂര്‍ കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ ഏഴാം പ്രതി സോമനെ കോടതി വെറുതെ വിട്ടു. രണ്ടാംപ്രതിയും ശാരിയുടെ കുട്ടിയുടെ പിതാവുമായ പ്രവീണ്‍, കൊച്ചുമോന്‍, ലതാനായര്‍, മനോജ്, പ്രശാന്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്‌ടെത്തിയത്. പ്രതികളുടെ ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായിരുന്ന ഓമനക്കുട്ടി നേരത്തെ മാപ്പു സാക്ഷിയായിരുന്നു. പ്രതികള്‍ക്ക് പറയാനുള്ളതുകൂടി കേട്ടശേഷമാണ് ശിക്ഷാവിധി മറ്റന്നാളത്തേയ്ക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചത്. ഭര്‍ത്താവിന് അസുഖമാണെന്നും അതുകതൊണ്ട് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ലതാ നായര്‍ കോടതിയോട് അപേക്ഷിച്ചു.സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരിയെ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായ ശാരി പ്രസവത്തിനുശേഷം മരിച്ചുവെന്നുമാണ് കേസ്.