ഇന്ത്യക്കെതിരേ യുദ്ധത്തിനില്ല: ഗീലാനി

single-img
6 February 2012

കാഷ്മീര്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെയും നയതന്ത്രമാര്‍ഗത്തിലൂടെയും പരിഹരിക്കണമെന്നു നിര്‍ദേശിച്ച പാക് പ്രധാനമന്ത്രി ഗീലാനി ഇന്ത്യയുമായി ഇനി ഒരു യുദ്ധം നടത്താന്‍ പാക്കിസ്ഥാനാവില്ലെന്നു വ്യക്തമാക്കി. കാഷ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ നാലു യുദ്ധങ്ങള്‍ നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. 21-ാം നൂറ്റാണ്ടില്‍ യുദ്ധം പറ്റില്ല -കാഷ്മീര്‍ സോളിരാഡിറ്റി ദിനാചരണം പ്രമാണിച്ചു ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ ഗീലാനി ചൂണ്ടിക്കാട്ടി.1947-48, 1965, 1971, 1999 വര്‍ഷങ്ങളില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധമുണ്ടായി. പാക് വിദേശനയത്തിന്റെ മൂലക്കല്ലായി കാഷ്മീര്‍ തുടരും. കാഷ്മീരികള്‍ക്കു ധാര്‍മിക, നയതന്ത്ര രാഷ്ട്രീയ പിന്തുണ നല്‍കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു.