ഇന്നത്തെ കേരള കോണ്‍ഗ്രസ്-ബി യോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുക്കില്ല

single-img
6 February 2012

ഇന്നു കൊച്ചിയില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുക്കില്ല. തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മന്ത്രി ഇന്നു പങ്കെടുക്കുന്നത്. ഗണേഷ് കുമാര്‍ പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നത് ഉള്‍പ്പെടെ അദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഇന്നു പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് യോഗത്തില്‍ നിന്നും മന്ത്രി വിട്ടു നില്‍ക്കുന്നത്. അതേസമയം കൊച്ചിയില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആര്‍. ബാലകൃഷ്ണപിള്ള താമസിക്കുന്ന ഗസ്റ്റ് ഹൗസിന് മുമ്പിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.