ഡയാന രാജകുമാരിയുടെ വ്യക്തിജീവിതം വെളളിത്തിരയിലേക്ക്

single-img
6 February 2012

കാറപകടത്തില്‍ മരിച്ച ഡയാനാ രാജകുമാരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സ്റ്റീഫന്‍ ഇവാന്‍സാണ് ഡയാനയുടെ സ്വകാര്യ ജീവിതം പ്രമേയമാക്കുന്ന ചിത്രം നിര്‍മിക്കുന്നത്. രാജകുമാരിയുടെ അംഗരക്ഷകനായിരുന്ന കെന്‍ വാര്‍ഫ് എഴുതിയ ‘ഡയാന: ക്ലോസ്‌ലി ഗാര്‍ഡഡ് സീക്രട്ട്’ എന്ന പുസ്തകത്തെ ആധാരമാക്കിയായിരിക്കും സിനിമ പുറത്തിറങ്ങുന്നത്. പ്രിന്‍സ് ഹാരിയുടെ ജനനശേഷമുളള 11 വര്‍ഷത്തെ ഡയാനയുടെ ജീവിതമാണ് സിനിമയുടെ പ്രമേയമാവുന്നത്. ഡയാനയുടെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത ഏടുകളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും സിനിമ. ഡയാന വിസ്മയം ജനിപ്പിക്കുന്നവളായിരുന്നോ അതോ ഒരു ശല്യക്കാരിയായിരുന്നോ എന്ന് സിനിമ കണ്ടശേഷം പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം എന്നാണ് സ്റ്റീഫന്‍ ഇവാന്‍സ് പറയുന്നത്. 1997ലാണ് കാറപകടത്തില്‍ ഡയാന കൊല്ലപ്പെട്ടത്.