ധനലക്ഷ്മി ബാങ്ക് സിഇഒ രാജിവച്ചു

single-img
6 February 2012

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എംഡിയുമായ അമിതാഭ് ചതുര്‍വേദി രാജിവച്ചു. 2008 മുതല്‍ ബാങ്ക് മേധാവിയായ ചതുര്‍വേദിയുടെ രാജി അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തിന്റെ രാജിക്കത്ത് ബാങ്ക് ബോര്‍ഡ് പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് വക്താവ് അറിയിച്ചു. അദ്ദേഹത്തെ നീക്കം ചെയ്തതാണെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു. കഴിഞ്ഞ കുറെ നാളായി ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധത്തിലാണ്. ബാങ്കില്‍ വന്‍ ക്രമക്കേട് നടക്കുന്നുണെ്ടന്നാണ് അവര്‍ ആരോപിക്കുന്നത്. ബാങ്കിന്റെ ലാഭവും വരുമാനവും പെരുപ്പിച്ചുകാട്ടുന്നതാണെന്നും വന്‍ നഷ്ടത്തിലാണ് പോകുന്നതെന്നും അവര്‍ പറയുന്നു.