പള്ളിഭക്തര്‍ക്ക് യേശുവിനെയും ക്രിസ്ത്യാനികളെയും അറിയില്ല; വിഎസ്

single-img
5 February 2012

ഇപ്പോഴത്തെ പള്ളിഭക്തര്‍ക്ക് യേശുവിനേയോ ക്രിസ്ത്യനാകളെയോ അറിയില്ലെന്ന് വി.എസ്. യേശുക്രിസ്തുവിന്റെ ജീവിതം മാനവരാശിക്കൊപ്പം സിപിഎം പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ‘മതേതര ജനാധിപത്യത്തിനുവേണ്ടി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാമായണവും മഹാഭാരതവുമെല്ലാം സിപിഎമ്മുകാരുടെയും പൈതൃക സമ്പത്താണെന്നും ശ്രീരാമന്റെ കാര്യത്തില്‍ ബിജെപിക്കു പ്രത്യേകിച്ച് എന്തെങ്കിലും അവകാശമില്ലെന്നും വിഎസ് പറഞ്ഞു. യേശുക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ സിപിഎം അനുസ്മരിച്ചതിനെ അഭിനന്ദിക്കുന്നതിനു പകരം വലിയ അപരാധമായിപ്പോയെന്നു ആക്ഷേപിക്കുകയാണു ചിലര്‍. തന്റെ കാലഘട്ടത്തിലെ ജീര്‍ണതകളെ ചോദ്യം ചെയ്തതിനും വ്യവസ്ഥിതിയെ വെല്ലുവിളിച്ചതിനുമാണ് യേശുവിനെ കുരിശില്‍ തറച്ചത്. അധാര്‍മികതകള്‍ക്കെതിരേ ആഞ്ഞടിച്ച വിമോചനനായകനായിരുന്നു യേശുക്രിസ്തു. ആദ്യകാലത്തെ ഏറ്റവും ശക്തമായ പോരാട്ടവും മഹാത്യാഗവുമാണു യേശുക്രിസ്തുവിന്റേത്. യേശുവിനു മുന്‍പു ശ്രീബുദ്ധനും ശേഷം മുഹമ്മദ് നബിയും ഉള്‍പ്പെടെയുള്ള മഹാരഥന്‍മാര്‍ സമാനമായ പോരാട്ടം നടത്തുകയും പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. പുരാണേതിഹാസങ്ങളും ചരിത്രവും സംസ്‌കാരവുമെല്ലാം മാനവരാശിയുടെ പൊതുസ്വത്താണെന്നാണു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്.

രണ്ടാം മാറാട് കലാപത്തില്‍ മുസ്‌ലിംലീഗിലെ ചിലര്‍ക്കു പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നാണു കരുതുന്നത്. മാറാട് കലാപം ആസൂത്രിതമായിരുന്നുവെന്നും മാറാട് ബീച്ച് സ്വന്തമാക്കാനുള്ള മാഫിയ ശക്തികളുടെ താത്പര്യം ഇതിനു പിന്നിലുണ്ടായിരുന്നുവെന്നും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നുമായിരുന്നു ആരോപണം. സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചതും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ലീഗിനു താത്പര്യമുണെ്ടന്നു കരുതേണ്ടിവരുമെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു