യേശുവിനെ പരിഹസിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി മാപ്പുപറയണമെന്നു മാണി

single-img
5 February 2012

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവപുത്രനായ യേശുക്രിസ്തുവിനെ പരിഹസിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഈശ്വരവിശ്വാസികളോടു മാപ്പുപറയണമെന്ന് ധനമന്ത്രി കെ.എം. മാണി. കമ്യൂണിസ്റ്റ് ചിന്തകളും ക്രൈസ്തവചിന്തകളും ഒന്നാണെന്ന പ്രചാരണം ശരിയല്ലെന്നും മാണി പറഞ്ഞു. കമ്യൂണിസത്തിന്റെ അടിസ്ഥാനം ഭൗതികവാദവും മതചിന്തകളുടെ അടിസ്ഥാനസംഹിത ഭക്തിയുമാണ്. തിരുവത്താഴത്തിന്റെ ചിത്രത്തില്‍ യേശുവിനുപകരം ഒബാമയെ മോര്‍ഫ് ചെയ്തുചേര്‍ത്തതിലൂടെ ക്രൈസ്തവമതത്തെ അപമാനിക്കുകയാണു സിപിഎം ചെയ്തത്. ക്രിസ്തുവെന്നല്ല ഒരു മതാചാര്യന്മാരെയും രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്നും മാണി പറഞ്ഞു.