നേരിട്ടുള്ള വിമാന ഇന്ധന ഇറക്കുമതി; തീരുമാനം ഉടന്‍

single-img
5 February 2012

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിദേശത്ത് നിന്നും ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച വിഷയത്തില്‍ മന്ത്രിതല സമിതിയുടെ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാന കമ്പനികളുടെ ഓഹരികളില്‍ വിദേശ എയര്‍ലൈനുകളുടെ നിക്ഷേപം, എയര്‍ ഇന്ത്യയുടെ സാമ്പത്തിക പുനഃക്രമീകരണം എന്നീ വിഷയങ്ങളിലും തീരുമാനം ഉണ്ടാകും.

വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. കമ്പനികള്‍ നേരിട്ട് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന വന്‍ വില്പന നികുതികളില്‍ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.