ബിസിസിഐ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി

single-img
4 February 2012

ബിസിസിഐ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി. ഐപിഎല്ലില്‍ പൂനെ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ബിസിസിഐക്ക് കീഴിലുള്ള എല്ലാ ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറുന്നതായാണ് സഹാറ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 20 സ്‌പോര്‍ട്‌സ് പ്രമോഷന്‍ സെന്ററുകളില്‍ പുതുതായി സഹാറ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് എംഡി സുശാന്താ റോയി ബാംഗളൂരില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാമൂഹ്യക്ഷേമ രംഗത്തും സഹാറ ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഐപിഎല്‍ അഞ്ചാം സീസണിലേക്കുള്ള താരലേലം ഇന്ന് രാവിലെ ബാംഗളൂരില്‍ തുടങ്ങാനിരിക്കേ നാടകീയമായിട്ടായിരുന്നു സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുമുള്ള സഹാറ ഗ്രൂപ്പിന്റെ പിന്മാറ്റം. ദീര്‍ഘനാളായി ബിസിസിഐയുമായി തുടരുന്ന അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. 2001 മുതല്‍ ബിസിസിഐയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രധാന പങ്കാണ് സഹാറ വഹിച്ചിരുന്നത്.