ഏപ്രിലില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് പനേറ്റ

single-img
4 February 2012

ഇറാനെതിരേ സൈനികാക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നതായി സൂചന. ഏപ്രില്‍ മാസത്തോടെ ആക്രമണം നടക്കാന്‍ സാധ്യതയുണെ്ടന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കരുതുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. വൈകാതെ ഇറാന്‍ അണ്വായുധ നിര്‍മാണശേഷി കൈവരിക്കുമെന്നാണ് ഇസ്രേലികള്‍ കരുതുന്നത്. ഇതിനാവശ്യമായ സമ്പുഷ്ട യുറേനിയം അവര്‍ ഭൂഗര്‍ഭ നിലയത്തില്‍ ശേഖരിച്ചുവരികയാണ്. അണ്വായുധശേഷി കൈവരിച്ചാല്‍ പിന്നെ യുഎസിനു മാത്രമേ സൈനികമായി അവരെ നേരിടാനാവുകയുള്ളു. ഈ സാഹചര്യത്തില്‍ ഏപ്രിലിനും ജൂണിനും ഇടയ്ക്ക് ആക്രമണം നടത്താനാണ് ഇസ്രേലികള്‍ തയാറെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ കോളം എഴുത്തുകാരന്‍ ഡേവിഡ് ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണ സാധ്യത വര്‍ധിച്ചെന്ന് പനേറ്റ കരുതുന്നതായി ഒബാമ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും പറഞ്ഞു.