വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

single-img
3 February 2012

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മാനന്തവാടി അമ്പുകുത്തിയില്‍ പുല്‍പ്പള്ളി തോമസ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് തോമസിനെ വിഷം കഴിച്ച നിലയില്‍ കണ്‌ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വയനാട്ടില്‍ മറ്റ് രണ്ട് കര്‍ഷകരും ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നാമത്തെ കര്‍ഷക ആത്മഹത്യയും ഉണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി വയനാട്ടിലെത്താനിരിക്കെയാണ് ഒരു കര്‍ഷക ആത്മഹത്യ കൂടി സംഭവിച്ചിരിക്കുന്നത്. ഇതോടെ വയനാട് ജില്ലയില്‍ അടുത്തിടെ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 17 ആയി.