പ്രായവിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

single-img
3 February 2012

കരസേനാ മേധാവിയുടെ പ്രായവിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വിഷയം കേന്ദ്രം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കോടതി വിലയിരുത്തി. കരസേനാ മേധാവി വി.കെ. സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. പ്രതിരോധമന്ത്രാലയത്തിന് ഭരണപരമായ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി വീണ്ടും ഈ മാസം 10 ന് പരിഗണിക്കും.