ട്രാഫിക് കേസില്‍ ബ്രിട്ടീഷ് മന്ത്രിരാജിവച്ചു

single-img
3 February 2012

അമിത സ്പീഡില്‍ വണ്ടിയോടിച്ചതു സംബന്ധിച്ച് 2003ല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ട്രാഫിക് കേസ് ബ്രിട്ടീഷ് ഊര്‍ജവകുപ്പു മന്ത്രിയും ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവുമായ ക്രിസ് ഹൂനെയുടെ കസേര തെറിപ്പിച്ചു. ക്രിസാണു വണ്ടിയോടിച്ചതെങ്കിലും അന്നു ഭാര്യ പ്രൈസ് കുറ്റമേറ്റു. ക്രിസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാനുള്ള സൂത്രമായിരുന്നിത്.രണ്ടുപേര്‍ക്കുമെതിരേ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ഇന്നലെ അധികൃതര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് മന്ത്രി രാജിവച്ചത്. താന്‍ നിരപരാധിയാണെന്നും കോടതിയില്‍ ഇതു തെളിയിക്കുമെന്നും ക്രിസ് വ്യക്തമാക്കി.