ടു ജി കേസില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയേക്കും

single-img
3 February 2012

ടു ജി കേസില്‍ സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയേക്കും. എഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ടു ജി ലൈസന്‍സ് വിതരണത്തില്‍ ക്രമക്കേടുണ്‌ടെങ്കില്‍ അക്കാര്യം സിബിഐ അന്വേഷിക്കുന്നുണ്‌ടെന്ന് അദ്ദേഹം പറഞ്ഞു. അതിനുപകരം ലൈസന്‍സ് റദ്ദാക്കിയാല്‍ ഏറെ ഉപഭോക്താക്കളുള്ള കമ്പനികളെ അത് പ്രതികൂലമായി ബാധിക്കും. ഈ മേഖലയില്‍ നിക്ഷേപം നടത്തിയവരുടെ സ്ഥിതിയെന്താകുമെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ടു തന്നെ ഉത്തരവ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ദ്വിഗ്‌വിജയ് സിംഗ് ഹൈദരാബാദില്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുടര്‍ന്ന നയത്തില്‍ തെറ്റില്ലെന്നും മുന്‍ എന്‍ഡിഎ സര്‍ക്കാരും ഈ നയമാണ് പിന്തുടര്‍ന്നതെന്നും ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു.