സുധാകരനെ പരിഹസിച്ചു കണ്ണൂരില്‍ ബോര്‍ഡുകള്‍

single-img
3 February 2012

പോസ്റ്റര്‍ വിവാദത്തെ ത്തുടര്‍ന്നു കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോരു തുടരുന്നതിനിടെ കെ. സുധാകരന്‍ എംപിക്കെതിരേ നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കാല്‍ടെക്‌സ് ജംഗ്ഷനിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നിലും ആര്‍ടി ഓഫീസിനു മുന്നിലുമാണ് ഇന്നലെ രാവിലെ ബോര്‍ഡുകള്‍ ഉയര്‍ന്നത്.

കെ. സുധാകരന്റെ കാരിക്കേച്ചറിനൊപ്പം സന്തോഷ് പണ്ഡിറ്റുമാരെ തിരിച്ചറിയണമെന്ന വാചകവും കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കു സംബന്ധിച്ചു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങളുടെ പകര്‍പ്പും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ടായിരുന്നു. ബോര്‍ഡുകള്‍ പിന്നീടു പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. ബോര്‍ഡ് വച്ചവര്‍ ആരെന്നു വ്യക്തമല്ല.