ഫ്‌ളക്‌സ് വിവാദത്തില്‍ സസ്‌പെന്‍ഷനിലായവര്‍ ഡ്യൂട്ടിയില്‍

single-img
3 February 2012

ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കും മുമ്പേയാണു സസ്‌പെന്‍ഷനിലായ ആറു പോലീസുകാരെയും തിരിച്ചെടുത്തതെന്നു വ്യക്തമായി. ബോര്‍ഡ് സ്ഥാപിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ എസ്പി അനൂപ് കുരുവിള ജോണ്‍ തലശേരി ഡിവൈഎസ്പി എ.പി. ഷൗക്കത്തലിയെയാണു നിയോഗിച്ചിരുന്നത്. സ്ഥലത്തില്ലാതിരുന്ന ഇദ്ദേഹം ഇന്നലെ അന്വേഷണം തുടങ്ങാനിരിക്കെയാണു പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ ആറു പേരെയും വ്യാഴാഴ്ച തിടുക്കത്തില്‍ തിരിച്ചെടുത്തത്. ഇവര്‍ ഇന്നലെ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു. അന്വേഷണവും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും വിശദമായ അന്വേഷണം നടക്കുമെന്നും ഷൗക്കത്തലി പറഞ്ഞു.

അതേസമയം, മാപ്പപേക്ഷ എഴുതി നല്കിയതിനെത്തുടര്‍ന്നാണു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ഡിഐജി എസ്. ശ്രീജിത്തിന്റെ പ്രസ്താവന ശരിയല്ലെന്നു പോലീസ് അസോസിയേഷന്‍ വക്താക്കള്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചു വിശദീകരണം നല്കുക മാത്രമാണു സസ്‌പെന്‍ഷനിലായവര്‍ ചെയ്തത്. കെ. സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് ആദ്യം ബോര്‍ഡ് സ്ഥാപിച്ചതു പോലീസ് അസോസിയേഷന്‍ തന്നെയായിരുന്നു. എന്നാല്‍, എസ്പിയുടെ നിര്‍ദേശപ്രകാരം ഇതു മാറ്റിയശേഷം പുനഃസ്ഥാപിച്ചതില്‍ അസോസിയേഷനു പങ്കില്ലെന്നു വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണം അടിസ്ഥാനമാക്കിയാണു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. മാപ്പപേക്ഷ എഴുതി നല്കിയെങ്കില്‍ തെറ്റുചെയ്‌തെന്നു സമ്മതിക്കലാകില്ലേ അതെന്നും അങ്ങനെയെങ്കില്‍ ശിക്ഷ ലഭിക്കില്ലേയെന്നും അസോസിയേഷന്‍ വക്താക്കള്‍ ചോദിച്ചു. മുഖ്യമന്ത്രി നേരിട്ടു നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നാണു സൂചന. തിരുവനന്തപുരത്ത് ഇന്നലെ നടന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തിന്റെ പശ്ചാത്തലത്തിലാണു തിരക്കിട്ടു സസ്‌പെന്‍