കെ. സുധാകരന് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ അണികളുടെ സ്വീകരണം

single-img
3 February 2012

കണ്ണൂരിലെ പോസ്റ്റര്‍ വിവാദം കത്തി നില്‍ക്കേ കെ. സുധാകരന്‍ എംപിക്ക് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ അണികളുടെ സ്വീകരണം. കെപിസിസി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കെ. സുധാകരന്‍ തന്റെ ശക്തി ഒന്നുകൂടി വ്യക്തമാക്കിയത്. കാറില്‍ നിന്ന് പുറത്തിറങ്ങിയ സുധാകരനെ ഷാള്‍ അണിയിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പത്തോളം സുധാകര അനുകൂലികളാണ് നേതാവിന് സ്വീകരണം നല്‍കാന്‍ എത്തിയത്. പോസ്റ്റര്‍ വിവാദമുള്‍പ്പെടെ ഇന്നത്തെ യോഗത്തില്‍ കെപിസിസി ചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്വീകരണം.