ടി.എന്‍. പ്രതാപന്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു

single-img
3 February 2012

ടി.എന്‍. പ്രതാപന്‍ കെപിസിസി സെക്രട്ടറിസ്ഥാനം രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവിയെന്ന നയം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജി. എം.എല്‍എയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായതിനാലാണ് കെപിസിസി സെക്രട്ടറിസ്ഥാനം രാജിവച്ചത്. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു. കെപിസിസി പ്രസിഡന്റിനും കത്ത് കൈമാറി.