യേശു വിമോചന പോരാളി:പിണറായി

single-img
3 February 2012

യേശുവിനെ വിമോചന പോരാളിയായാണു സി.പി.എം കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ട് സി.പി.എം യേശുവിനെ ആദരിക്കുന്നു. ക്രിസ്തു പ്രതിഫലിപ്പിച്ചത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ്. കൊള്ളപ്പലിശക്കാരെ ദേവാലയത്തില്‍ നിന്ന് ചാട്ടവാറിനടിച്ച് യേശു പുറത്താക്കി. ആ ക്രിസ്തുവിനെ സ്വാഭാവികമായും ഞങ്ങള്‍ ആദരിക്കും. ക്രിസ്തു മതത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സഹകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ചരിത്രത്തിൽ ക്രൈസ്തവ മതവും കമ്യൂണിസവും ചൂഷണത്തിനുമെതിരേ സംഘടിക്കുന്ന സ്ഥിതിവിശേഷമാണു കണ്ടു വരുന്നത്.മര്‍ദനത്തിനും ചൂഷണത്തിനും എതിരെ ക്രിസ്തുമതവുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍   കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മാക്സിസ്റ്റ് പാർട്ടി യേശു കൃസ്തുവിനെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി