പി.സി. ജോര്‍ജ് വി.എസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

single-img
3 February 2012

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വി.എസ് മുഖ്യമന്ത്രിയായിരിക്കെ സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയന്‍സിന് നല്‍കിയ വിഷയത്തിലാണ് ഹര്‍ജി. ഇത് നിയമവിരുദ്ധമാണെന്നം ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വി.എസിനൊപ്പം കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.