ഗവര്‍ണറോട്‌ അനാദരവ്‌ കാണിച്ചത്‌ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

single-img
3 February 2012

ഗവർണ്ണറുടെ സംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാതെ പ്രതിപക്ഷമാണു അനാദരവ് കാട്ടിയതെന്ന് മുഖ്യമന്ത്രി.അതേ സമയം ഗവര്‍ണറുടെ വിയോഗത്തിലുള്ള ദുഃഖാചരണം അവസാനിക്കും മുന്‍പ്‌ സര്‍ക്കാര്‍ പൊതുപരിപാടി സംഘടിപ്പിച്ചതില്‍ മാപ്പുപറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ നിര്യാണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചത്. എന്നാല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടികള്‍ നടന്നതാണ് വിവാദമായത്. എന്നാല്‍ ദുഃഖാചരണം ബുധനാഴ്ച അവസാനിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.